Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Era

പ്ലേ​സ്റ്റേ​ഷ​ൻ ഗെ​യിം ഡി​സ്കു​ക​ൾ പൂ​ർ​ണ ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്കു ക​ട​ക്കാ​ൻ സോ​ണി

ല​​ണ്ട​​ൻ: ഗെ​​യി​​മിം​​ഗ് ലോ​​ക​​ത്തെ പ്ര​​മു​​ഖ​​രാ​​യ സോ​​ണി സ​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന പ്ലേ​​സ്റ്റേ​​ഷ​​ൻ, ത​​ങ്ങ​​ളു​​ടെ പു​​തി​​യ ഗെ​​യി​​മു​​ക​​ൾ ഫി​​സി​​ക്ക​​ൽ ഡി​​സ്കു​​ക​​ളി​​ൽ പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്നു. 2028 ജ​​നു​​വ​​രി മു​​ത​​ൽ ഈ ​​പ​​രി​​ഷ്കാ​​രം നി​​ല​​വി​​ൽവ​​രു​​മെ​​ന്ന് ക​​ന്പ​​നി ഔ​​ദ്യോ​​ഗി​​ക ബ്ലോ​​ഗ് പോ​​സ്റ്റി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

ഇ​​തോ​​ടെ ദ​​ശാ​​ബ്ദ​​ങ്ങ​​ൾ നീ​​ണ്ട പ​​ര​​ന്പ​​രാ​​ഗ​​ത ഡി​​സ്ക് ഗെ​​യി​​മിം​​ഗ് യു​​ഗ​​ത്തി​​നാ​​ണ് വി​​രാ​​മ​​മാ​​കു​​ന്ന​​ത്. പു​​തി​​യ പ​​രി​​ഷ്കാ​​ര​​മ​​നു​​സ​​രി​​ച്ച് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ക​​ട​​ക​​ളി​​ൽ​​നി​​ന്ന് നേ​​രി​​ട്ട് ഗെ​​യി​​മു​​ക​​ൾ വാ​​ങ്ങാ​​മെ​​ങ്കി​​ലും, ഡി​​സ്കി​​നു പ​​ക​​രം ഒ​​രു ‘ഡി​​ജി​​റ്റ​​ൽ ഡൗ​​ൺ​​ലോ​​ഡ് കോ​​ഡ് ’ മാ​​ത്ര​​മാ​​യി​​രി​​ക്കും ല​​ഭി​​ക്കു​​ക. ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഓ​​ൺ​​ലൈ​​നാ​​യും ഗെ​​യി​​മു​​ക​​ൾ ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യാ​​ൻ ക​​ഴി​​യും.

ഡി​​ജി​​റ്റ​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു​​ള്ള ആ​​ഗോ​​ള താ​​ത്പ​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഈ ​​തീ​​രു​​മാ​​ന​​മെ​​ന്ന് സോ​​ണി ഇ​​ന്‍റ​​റാ​​ക്ടീ​​വ് എ​​ന്‍റ​​ർ​​ടെ​​യി​​ൻ​​മെ​​ന്‍റ് വ്യ​​ക്ത​​മാ​​ക്കി. ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ താ​​ത്പ​​ര്യ​​ങ്ങ​​ളും വി​​നോ​​ദ വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ലെ മാ​​റ്റ​​ങ്ങ​​ളും ഡി​​ജി​​റ്റ​​ൽ വി​​ത​​ര​​ണ​​ത്തി​​ലേ​​ക്ക് പൂ​​ർ​​ണ​​മാ​​യും മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും കാ​​ല​​ത്തി​​ന​​നു​​സ​​രി​​ച്ചു​​ള്ള സ്വ​​ാഭാ​​വി​​ക​​മാ​​യ മാ​​റ്റം മാ​​ത്ര​​മാ​​ണി​​തെ​​ന്നും ക​​ന്പ​​നി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

സോ​​ണി​​യു​​ടെ പു​​തി​​യ തീ​​രു​​മാ​​നം വ​​ഴി ഡി​​സ്കു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​വും വി​​ത​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വ​​ലി​​യ ചെ​​ല​​വു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ന്പ​​നി​​ക്ക് സാ​​ധി​​ക്കും. കൂ​​ടാ​​തെ ഗെ​​യി​​മു​​ക​​ൾ​​ക്കൊ​​പ്പം ന​​ൽ​​കു​​ന്ന ഫി​​സി​​ക്ക​​ൽ ഇ​​ന്‍റ​​റാ​​ക്ഷ​​ൻ ബു​​ക്ക്‌​​ല​​റ്റു​​ക​​ൾ പ്രി​​ന്‍റ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള തു​​ക​​യും ലാ​​ഭി​​ക്കാം.

ഉ​​പ​​യോ​​ക്താ​​ക്ക​​ളെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം വീ​​ട്ടി​​ലി​​രു​​ന്നു​​ത​​ന്നെ ക​​ൺ​​ട്രോ​​ള​​ർ ഉ​​പ​​യോ​​ഗി​​ച്ച് വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ൽ ഗെ​​യി​​മു​​ക​​ൾ ഓ​​ൺ​​ലൈ​​നാ​​യി ഓ​​ർ​​ഡ​​ർ ചെ​​യ്യാ​​നും ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യാ​​നും സാ​​ധി​​ക്കു​​മെ​​ന്ന​​ത് വ​​ലി​​യൊ​​രു സൗ​​ക​​ര്യ​​മാ​​ണ്. മാ​​ത്ര​​മ​​ല്ല ഫി​​സി​​ക്ക​​ൽ ഡി​​സ്കു​​ക​​ൾ ന​​ഷ്ട​​പ്പെ​​ടാ​​നോ അ​​വ​​യ്ക്ക് എ​​ന്തെ​​ങ്കി​​ലും കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ക്കാ​​നോ സാ​​ധ്യ​​ത​​യു​​ണ്ട്. എ​​ന്നാ​​ൽ ഓ​​ൺ​​ലൈ​​ൻ വ​​ഴി ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യു​​ന്ന ഗെ​​യി​​മു​​ക​​ൾ​​ക്ക് ഇ​​ത്ത​​രം ഭീ​​ഷ​​ണി​​ക​​ൾ ഉ​​ണ്ടാ​​കു​​ന്നി​​ല്ല.

അ​​തേ​​സ​​മ​​യം, ഈ ​​മാ​​റ്റം ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളെ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ക​​യും ചി​​ല ദോ​​ഷ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ക​​യും ചെ​​യ്യും. ഡി​​സ്കു​​ക​​ൾ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് മാ​​റു​​ന്ന​​തോ​​ടെ പു​​തി​​യ ഗെ​​യി​​മു​​ക​​ൾ വാ​​ങ്ങാ​​ൻ ഡി​​ജി​​റ്റ​​ൽ മാ​​ർ​​ഗ​​ങ്ങ​​ൾ മാ​​ത്ര​​മാ​​യി​​രി​​ക്കും അ​​വ​​ശേ​​ഷി​​ക്കു​​ക. ഇ​​ത് കു​​റ​​ഞ്ഞ വ​​രു​​മാ​​ന​​മു​​ള്ള സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ഗെ​​യി​​മ​​ർ​​മാ​​രെ​​യും പോ​​ക്ക​​റ്റ് മ​​ണി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്രാ​​യം കു​​റ​​ഞ്ഞ ഉ​​പ​​യോ​​ക്താ​​ക്ക​​ളെ​​യും ആ​​യി​​രി​​ക്കും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ബാ​​ധി​​ക്കു​​ക. കൂ​​ടാ​​തെ ഉ​​പ​​യോ​​ഗി​​ച്ച പ​​ഴ​​യ ഗെ​​യി​​മു​​ക​​ൾ കു​​റ​​ഞ്ഞ​​വി​​ല​​യ്ക്ക് വാ​​ങ്ങാ​​നോ, വി​​ൽ​​ക്കാ​​നോ ഉ​​ള്ള അ​​വ​​സ​​രം ഇ​​തോ​​ടെ ഇ​​ല്ലാ​​താ​​കു​​മെ​​ന്ന​​തും ഇ​​തി​​ന്‍റെ വ​​ലി​​യൊ​​രു പോ​​രാ​​യ്മ​​യാ​​ണ്.

Latest News

Corehub Up